കോവിഡ് രോഗിയുടെ മരണം; ആശുപത്രി അധികൃതർക്കെതിരെ കേസെടുക്കണമെന്ന്
text_fieldsചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ആഗസ്റ്റ് 27ന് നാരായണിയമ്മ (87) ഓക്സിജൻ കിട്ടാതെയാണ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡി.എം.ഒക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. സിലിണ്ടറിൽ ഓക്സിജൻ കഴിഞ്ഞത് രോഗിയുടെ കൂടെയുണ്ടായിരുന്നയാൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ മാറ്റി വച്ചില്ലെന്നും മരിച്ചതിന് ശേഷം അവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയില്ലെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
വൈകീട്ട് 7.30ന് മരിച്ച ശേഷം മൃതദേഹം മറ്റൊരാൾ കൂടി മരിച്ചിട്ടുണ്ടെന്നും ഒരുമിച്ച് മാറ്റാമെന്നും പറഞ്ഞ് 11നാണ് മോർച്ചറിയിലേക്ക് മാറ്റിയതത്രേ. ആശുപത്രി ജീവനക്കാർക്കെതിരെയും സൂപ്രണ്ടിനെതിരെയും കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് വി. ഫോർ ചാലക്കുടിയുടെ കെ.ആർ. അരവിന്ദാക്ഷൻ (പ്രസി.), അലക്സ് ജോൺ (സെക്ര.) എന്നിവർ ചാലക്കുടി പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

