ബിജുട്ടെൻറ ജീവൻ രക്ഷിക്കാൻ ഉദാരമതികൾ കനിയണം
text_fieldsബിജു
ചാലക്കുടി: കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു. കോടശ്ശേരി പഞ്ചായത്തിൽ കുറ്റിച്ചിറ വില്ലേജ് ജങ്ഷനിൽ നാരാമംഗലം വീട്ടിൽ വിശ്വംഭരെൻറ മകൻ എൻ.വി. ബിജു (ബിജുട്ടൻ-47) ആണ് സഹായം തേടുന്നത്.
ശസ്ത്രക്രിയക്കും തുടർ ചികിൽസക്കുമായി ഏകദേശം 35 ലക്ഷം രൂപ വരുമെന്നാണ് ചികിത്സ നടത്തുന്ന എറണാകുളം അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. നിർധന കുടുംബത്തിെൻറ അത്താണിയാണ് ഇദ്ദേഹം. ഗ്രാമം ഒന്നാകെ ബിജുട്ടെൻറ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്ത് പ്രസിഡൻറ് ഡെന്നി വർഗീസിെൻറ നേതൃത്വത്തിൽ ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്ക് പരിയാരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19420 200001575, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ000 1942, എം.ഐ.സി.ആർ കോഡ്: 680049044, ഗൂഗിൾ പേ (സബിത): 9961812447. ഫോൺ: 9446420566.

