അംഗപരിമിതയെ പീഡിപ്പിക്കാൻ ശ്രമം: വയോധികൻ അറസ്റ്റിൽ
text_fieldsമായിൻകുട്ടി
എരുമപ്പെട്ടി: അംഗപരിമിതയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പഴവൂർ കരുവാട്ട് പറമ്പിൽ വീട്ടിൽ മായിൻകുട്ടിയെയാണ് (60) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കയറിപ്പിടിച്ചതോടെ അവർ ഉറക്കെ കരഞ്ഞ് ബഹളം വെച്ചു. ആളുകൾ കൂടുമെന്നായപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. തനിച്ച് താമസിക്കുന്ന യുവതിയെ മുമ്പും ഇയാൾ ഉപദ്രവിക്കാൻ ശ്ര
മിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എസ്.ഐ സി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ എ.വി. സജീവ്, കെ.എ. ഷാജി, എം.എ. ജിജി, കെ.എസ്. ഓമന, സി.പി.ഒ കെ. സഗുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി
രുന്നു.

