അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം
text_fieldsകൊറ്റംകുളത്ത് വീടിന്റ വാതിൽ തകർത്ത നിലയിൽ
പെരിഞ്ഞനം: കൊറ്റംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. നിലവിളക്കുകളും ഓട്ടുരുളിയും പാത്രങ്ങളും നഷ്ടപ്പെട്ടു. കൊറ്റംകുളം കിഴക്ക് എസ്.എസ്.ഡി.പി സമാജം ക്ഷേത്രത്തിനടുത്ത് മാഞ്ഞോളി രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്.
ഞായറാഴ്ച രാവിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിട്ടുണ്ട്.
മുറികളിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകൾ, ഓട്ടുരുളി, അലുമിനിയം പാത്രങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

