വീട് കുത്തിത്തുറന്ന് ആറ് പവൻ മോഷ്ടിച്ചു
text_fieldsമണ്ണുത്തി: മുക്കാട്ടുക്കര നായരങ്ങാടിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച ആറ് പവന് സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു.
പറപ്പിള്ളി സണ്ണിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വാതില്‍ പൊളിച്ച് കടന്നാണ് അലമാരയിൽനിന്ന് ആഭരണങ്ങൾ എടുത്തത്. വിരലടയാള വിദഗ്ധരും മണ്ണുത്തി പൊലീസും എത്തി.
പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന്
മണ്ണുത്തി: മുക്കാട്ടുക്കരയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കൾ വിഹരിക്കുമ്പോൾ പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.
അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് മോഷണം ആവര്‍ത്തിക്കുകയാണ്. പരാതി നല്കിയാൽ കേസെടുക്കുന്നതിലപ്പുറം ഒന്നും സംഭവിക്കുന്നില്ല. വീട് അടച്ചിട്ട് ഉടമ പുറത്തുപോയി മണിക്കൂറുകള്‍ക്കകം മോഷണം നടന്നിരുന്നു.
പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചാൽ പ്രതികളെ പിടികൂടാമെങ്കിലും അക്കാര്യത്തിൽ വീഴ്ചയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മോഷണം ആവര്‍ത്തിക്കുമ്പോൾ അത്യാവശ്യങ്ങൾക്ക് പോലും വീട് പൂട്ടി ഇറങ്ങാൻ പ്രദേശവാസികൾ മടിക്കുകയാണ്. ഇനി വീട് പൂട്ടി പോകുമ്പോൾ പൊലീസില്‍ അറിയിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

