Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ തലകീഴായി മറിഞ്ഞു; യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു
text_fieldsbookmark_border
തിരുവല്ല : ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിൽ നിന്നും ഓതറ സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ഓതറ അരങ്ങത്ത് വീട്ടിൽ ബാബു സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഓതറ ആൽത്തറ ജംക്ഷന് സമീപമായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ സമീപ വാസികൾ ചേർന്ന് കാറിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ബാബുവിനെ പുറത്തെത്തിക്കുകയായിരുന്നു.
Next Story

