ഹൈവേ പൊലീസ് കാർ അപകടത്തിൽ പെട്ടു; എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്
text_fieldsലോറിക്ക് പിന്നിലിടിച്ച ഹൈവേ പൊലീസ് പട്രോളിങ് സംഘത്തിെൻറ കാർ
തിരുവല്ല: ഹൈവേ പൊലീസ് പട്രോളിങ് സംഘത്തിെൻറ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്.
പെരുംതുരുത്തി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച പുലർച്ച രണ്ടോടെയായിരുന്നു അപകടം.
പട്രോളിങ് സംഘത്തിലെ എസ്.ഐ ഗോപാലകൃഷ്ണൻ (54), സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ് (32), ഫിറോഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ് കാറിെൻറ മുൻവശം പൂർണമായും തകർന്നു. തിരുവല്ല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

