കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ബി.ജെ.പിക്ക് ഗുണമായി -മാത്യു ടി. തോമസ്
text_fieldsഡോ. ടി.എം. തോമസ് ഐസക്കിന്റെ വിജയത്തിനായി തിരുവല്ലയിൽ ചേർന്ന ജനപ്രതിനിധികളുടെ സംഗമം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല: രാജ്യത്ത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനമാണ്, തീവ്ര വർഗീയതയിലൂന്നിയുള്ള ബി.ജെ.പിയുടെ വളർച്ചക്ക് കാരണമായതെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. പത്തനംതിട്ട ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ വിജയത്തിനായി തിരുവല്ലയിൽ ചേർന്ന ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം ഇന്ന് അഭിമാനിക്കുന്ന കേരള മോഡൽ സംസ്ഥാനത്ത് നടപ്പാക്കിയതിന് പിന്നിൽ തോമസ് ഐസക്കിന്റെ ശക്തമായ ഇടപെടലാണ്. ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനങ്ങളും ആവിഷ്കരിച്ച് പ്രായോഗിക ഭാവത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മാത്യു ടി. തോമസ് പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. പ്രസന്നകുമാരി, എം.ജി. രവി, ഏബ്രഹാം തോമസ്, അനുരാധ സുരേഷ്, ശ്രീദേവി സതീശ് ബാബു, എൽ.ഡി.എഫ് നേതാക്കളായ ആർ. സനൽകുമാർ, സജി അലക്സ്, ഫ്രാൻസിസ് വി. ആന്റണി, ബിനു വർഗീസ്, റെയ്ന ജോർജ് എന്നിവർ സംസാരിച്ചു.

