പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പന്തളം, കടയ്ക്കാട് മത്തായി വീട്ടിൽ അൻസാരിയെയാണ് (48) അടൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയിലാണ് സംഭവം.
പീഡനവിവരം പെൺകുട്ടി അറിയിച്ചതനുസരിച്ച് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് എടുത്തതറിഞ്ഞ് പ്രതി ഒളിവിലായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് തടസ്സമായി. തുടർന്ന്, ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജെൻറ നിർദേശ പ്രകാരം ഡിവൈ.എസ്.പി ആർ. ബിനുവിെൻറ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച അർധരാത്രിയോടെ അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

