Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണൽക്കടത്ത്: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: ആലപ്പുഴയിൽനിന്ന് എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ പമ്പയാറ്റിൽനിന്ന് അനധികൃതമായി മണൽ വാരിക്കടത്തിയ കേസിൽ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പല്ലന പാനൂർ അറത്തിക്കിഴക്കേതിൽ വീട്ടിൽ ബിനു (46), കരുവാറ്റ വലിയപറമ്പിൽ വീട്ടിൽ കണ്ണൻ എന്ന വിഷ്ണു (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ച ആറാട്ടുപുഴ കടവിന് സമീപം പമ്പയാറ്റിൽ മണൽ വാരുന്നതിനിടെ പൊലീസ് ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Next Story

