വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച; പ്രതി പിടിയിൽ
text_fieldsഅക്ബർ ഖാൻ
പത്തനംതിട്ട : വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവർന്ന കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചൂഴി മുസ്ലിംപള്ളിക്ക് സമീപം മൂലയ്ക്കൽ പുരയിടത്തിൽ അക്ബർഖാൻ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോട് കൂടി ദേവസ്വം ബോർഡ് ഓഫിസിലേക്കും മറ്റും പോകുന്ന ഇടവഴിയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുകയായിരുന്നയാളെ പിന്നിലൂടെ വന്ന മൂന്നുപേർ ചേർന്ന് ആക്രമിക്കുകയും ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 27,000 രൂപ വിലവരുന്ന മൊബൈൽഫോണും പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന 15,00 രൂപയും കവർന്ന ശേഷം കടന്നു കളയുകയായിരുന്നു. പത്തനംതിട്ട എസ്.ഐ ഷിജു.പി.സാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

