വയോധികക്കുനേരെ തെരുവുനായ് ആക്രമണം
text_fieldsrepresentative image
മല്ലപ്പള്ളി: മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം തെരുവുനായുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്. മല്ലപ്പള്ളിയിലെ ആധാരം എഴുത്തുകാരി ജെയ്സമ്മക്കാണ് കടിയേറ്റത്.
താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമായതായി പരാതിയുണ്ട്.
പ്രവേശന കവാടങ്ങളിൽ ഗ്രിൽ സ്ഥാപിച്ചെങ്കിും പൊതുജനങ്ങൾ അശ്രദ്ധമായി തുറന്നിടുന്നതിനാൽ നായ്ക്കൾ സർക്കാർ സ്ഥാപനങ്ങളുടെ വരാന്തകളിലാണ് തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ബന്ധപ്പെട്ടവർ എത്തിയെങ്കിലും വിജയിച്ചില്ല.

