കെ.എസ്.ആർ.ടി.സി സർവിസുകൾ തോന്നിയ പോലെ
text_fieldsമല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ സമയകൃത്യത പാലിക്കുന്നില്ലന്ന് പരാതി. എഴുമറ്റൂർ, ചാലാപ്പള്ളി, പെരുമ്പെട്ടിവഴി ചുങ്കപ്പാറക്കും വായ്പൂര്, കോട്ടാങ്ങൽവഴി ചുങ്കപ്പാറക്കും സർവിസ് നടത്തുന്ന ബസുകളാണ് തോന്നിയപോലെ സർവിസ് നടത്തുന്നത്. യാത്രക്ലേശം രൂക്ഷമായ ചുങ്കപ്പാറ, പെരുമ്പെട്ടി, ചാലാപ്പള്ളി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. സമയത്തിന് അരമണിക്കൂർ മുമ്പേ പോകുകയാണ്. ഇതിനാൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ പെരുവഴിയിലാകുകയാണ്. നഷ്ടക്കണക്കു നിരത്തി സർവിസ് അവസാനിപ്പിക്കാനാണ് ലക്ഷ്യമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് ജീവനക്കാരുടെ നടപടിയെന്നാണ് യാത്രക്കാർ പറയുന്നത്.

