'ചൈന, വിയറ്റ്നാം, മോസ്കോ-വത്തിക്കാൻ' നിവാസികൾ കോന്നിയിൽ വോട്ട് ചെയ്യും
text_fieldsകോന്നി: ചൈനാക്കാരും, വിയറ്റ്നാംകാരും, മോസ്കോ-വത്തിക്കാൻ നിവാസികളും കോന്നിയിലെ വിവിധ ബൂത്തുകളിൽ വോട്ടവകാശം രേഖപ്പെടുത്തും.
കേട്ട് അത്ഭുതപ്പെടേണ്ട. ഇവരാരും വോട്ട് ചെയ്യാൻ ടിക്കറ്റ് എടുത്ത് കോന്നിയിൽ എത്തിയവരല്ല. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ പ്രമാടം, കോന്നി പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട സ്ഥലനാമങ്ങളാണിത്.
പ്രമാടം ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ് വകയാറിനോട് ചേർന്നുള്ള പ്രധാന സ്ഥലങ്ങളാണ് മോസ്കോയും, വത്തിക്കാൻ സിറ്റിയും. കോന്നി പഞ്ചായത്തിലെ 11, 14 വാർഡുകളിൽ ഉൾപ്പെട്ടതാണ് ചൈന ജങ്ഷൻ. 11ാം വാർഡിൽ ഉൾപ്പെട്ടതാണ് വിയറ്റ്നാം ജങ്ഷൻ.
ഇടക്കാലത്ത് ചൈന ജങ്ഷെൻറ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയെങ്കിലും ഭരണകക്ഷിയായ കോൺഗ്രസിെൻറ ശക്തമായ എതിർപ്പിനെ തുടർന്ന് ഭരണസമിതി പിന്മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ചൈന മുക്കും, വിയറ്റ്നാമും മോസ്കോയും വത്തിക്കാനും വീണ്ടും ചർച്ചയാവുകയാണ്.

