ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം
text_fieldsആരോഗ്യകരമായ ഭക്ഷണ പ്രദര്‍ശനത്തിന്റെ സ്റ്റാൾ കലക്ടര്‍
എ. നിസാമുദ്ദീന്‍ സന്ദർശിക്കുന്നു
പത്തനംതിട്ട: പതിനൊന്നാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. രാവിലെ 10 ന് പ്രദര്‍ശനം ജില്ല കലക്ടര്‍ എ. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആയുഷ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. കൃഷ്ണകുമാര്‍, ഡി.പി.എം ഡോ. ബ്രിനു, ആയുര്‍വേദ ദിന പരിപാടി കണ്‍വീനര്‍ ഡോ. ഗംഗാപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണവും അത് തയാറാക്കുന്ന വിധവും ഇതടങ്ങിയ ഹിതാഹാരം എന്ന റെസിപ്പി ബുക്കും കലക്ടര്‍ക്ക് കൈമാറി.
ജില്ലയില്‍ ആയുഷ് മേഖലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് വിവിധ ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ പോഷക ഗുണങ്ങളും ആരോഗ്യ പ്രാധാന്യവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുവാനായി ഭക്ഷണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ആയുര്‍വേദത്തിന്റെ ഹിതാഹാര- പഥ്യാഹാര സങ്കല്‍പ്പങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

