ലഹരിമാഫിയ ബന്ധം: പൊലീസുകാരന് സസ്പെന്ഷൻ
text_fieldsപത്തനംതിട്ട: ലഹരിമാഫിയയുമായി ബന്ധമെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് സിവില്‍ പൊലീസ് ഓഫിസറെ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു.
റാന്നി സബ് ഡിവിഷനില്‍ ഡാന്‍സാഫ് ടീമംഗമായി പ്രവര്‍ത്തിച്ചിരുന്ന റാന്നി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി മുബാറക്കിനെ സബ് ഡിവിഷന് ഡാന്‍സാഫ് ടീമിൽനിന്ന് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എസ്.പി, ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും പരിശോധിച്ചിരുന്നു. ഇയാൾ സാമ്പത്തിക നേട്ടമുണ്ടാക്കിയൊയെന്നും പരിശോധിക്കുന്നുണ്ട്.

