പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസികൾ പ്രാപ്തരാകണം -എം.ഐ. അബ്ദുൽ അസീസ്
text_fieldsജമാഅത്തെ ഇസ്ലാമി ജില്ല പ്രവർത്തകസംഗമം കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: പ്രതിസന്ധികളെ അതിജീവിച്ച് വിശ്വാസിസമൂഹം മുന്നോട്ടുപോകാൻ പ്രാപ്തരാകണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.ജില്ല പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കുമ്പോൾ വലിയ സാധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. മേഖല നാസിം പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ല സെക്രട്ടറി പി.എച്ച്. റഷീദ്, ഷിയാസ് പന്തളം എന്നിവർ സംസാരിച്ചു.

