കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsരാജേഷ്
അടൂർ: കരൾ രോഗബാധിതനായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. അതിഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അടൂർ പന്നിവിഴ ആനന്ദപ്പള്ളി പത്തിശ്ശേരിൽ വടക്കേതിൽ രാജേഷാണ് (49) അടിയന്തര ശസ്ത്രക്രിയ കാത്തുകഴിയുന്നത്. ഇതിനായി 30 ലക്ഷം രൂപ ചെലവ് വരും. ഇലക്ട്രീഷനായിരുന്ന രാജേഷിന് കുറെ കാലമായി ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ്. കരൾ മാറ്റിവെക്കൽ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കാനാകാതെ കഷ്ടപ്പെടുകയാണ് രാജേഷിന്റെ കുടുംബം. അടൂർ ഫെഡറൽ ബാങ്ക് ശാഖയിലെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലോ, ഗൂഗിൾ പേ നമ്പറിലോ തുക അയക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ: 10420100254802, ഫെഡറൽ ബാങ്ക്അടൂർ. ഐ.എഫ്.എസ്.സി: FDRL0001042.

