Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറ്റാറിൽ കോൺഗ്രസിൽ നിന്ന്​ കൂട്ടരാജി; 10 കുടുംബങ്ങൾ സി.പി.എമ്മിൽ

text_fields
bookmark_border
Backdoor appointment: LDF and UDF
cancel

ചിറ്റാർ: ചിറ്റാറിൽ കോൺഗ്രസിൽനിന്ന്​ വീണ്ടും കൂട്ടരാജി. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കട്ടച്ചിറയിൽ 10 കുടുംബം സി.പി.എമ്മിൽ ചേർന്നു.

കട്ടച്ചിറ എസ്.എൻ.ഡി.പി ജങ്​ഷനിൽ നടന്ന ചടങ്ങിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. ഹരിദാസ് മാലചാർത്തി സ്വീകരിച്ചു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.ജി. മുരളീധരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻ പൊന്നുപിള്ള, വാർഡ് മെംബർ ഡി. ശശിധരൻ, ലോക്കൽ കമ്മിറ്റി അംഗം എൻ. രജി, സജീഷ്, പി.ജി. രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റാറിലെ മുതിർന്ന കോൺഗ്രസ് നേതാവും കട്ടച്ചിറ വാർഡ് മെംബറുമായ ഡി. ശശിധരനും കുടുംബവും പരമ്പരാഗത കോൺഗ്രസ് പ്രവർത്തകനായ നീലിപിലാവ് കുളത്തുങ്കൽ ബാവാച്ചനും കുടുംബവും മഹിള കോൺഗ്രസ് നേതാവ് കട്ടച്ചിറ രാജേഷ് ഭവനത്തിൽ ഇന്ദു രാജേഷും കുടുംബവും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 families joined CPM from congress
Next Story