വില വർധനക്കെതിരെ കഞ്ഞിവെച്ച് സമരവുമായി വനിത ലീഗ്
text_fieldsവില വർധനക്കെതിരെ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിന്
മുന്നിൽ വനിത ലീഗ് നടത്തിയ കഞ്ഞി വെച്ച് സമരം സംസ്ഥാന സെക്രട്ടറി ഷംല ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
പത്തിരിപ്പാല: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് വനിത ലീഗ് ലക്കിടിപേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന് മുന്നിൽ കഞ്ഞിവെച്ച് സമരം. പ്രതിഷേധസമരം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ഷംല ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുഹ്റ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുഹ്റ ഫിറോസ്, റസിയ, റൂബി ഇബ്രാഹിം, സഫിയ, ഹബീബ, ഫാത്തിമ, സൈനബ, സത്യഭാമ, വി. മുഹമ്മദ്, വി. ഗഫൂർ, അബ്ദുൽ സലാം, വി.കെ.എം ഷമീർ എന്നിവർ സംസാരിച്ചു. വേവിച്ച കഞ്ഞി സമരക്കാർ വിതരണം ചെയ്തു.

