Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

text_fields
bookmark_border
വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
cancel
camera_alt

ആ​ന​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന​ടു​ത്ത് സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ വൈ​ദ്യു​ത വേ​ലി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ കാ​ട്ടാ​ന

കോയമ്പത്തൂർ: വൈദ്യുത വേലിയിൽ കുടുങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. ആനമല കടുവ സങ്കേതത്തി നടുത്ത് വനമേഖലയിലെ സരള പതി പ്രദേശത്ത് സ്വകാര്യ തോട്ടത്തിലാണ് പിടിയാന കഴിഞ്ഞ ദിവസം ചരിഞ്ഞത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ മുതുകിൽ പരിക്കേറ്റിട്ടുണ്ടെന്നും സോളാർ വൈദ്യുത വേലിയിൽ വീണാണ് പിടിയാന ചരിഞ്ഞ തെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

ആനമല കടുവ സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ വെങ്കിടേഷിന്റെ നിർദേശത്തെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ ദേവേന്ദ്ര കുമാർ മീന, കോയമ്പത്തൂർ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ എസ്. വെന്നില, പൊള്ളാച്ചി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തി. മാർച്ച് ഏഴിന് ഈറോഡ് ജില്ലയിലെ സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന കടമ്പൂർ കുന്നുകളിലെ സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് 30 വയസ്സുള്ള കാട്ടാന ചരിഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild elephant dies after being shocked by electric fence
Next Story