തുപ്പനാട് പാലം അപ്രോച്ച് റോഡിൽ സുരക്ഷ വേലിയായി
text_fieldsതുപ്പനാട് പുതിയ പാലത്തിലെ
ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച നിലയിൽ
കല്ലടിക്കോട്: ഒടുവിൽ, തുപ്പനാട് പാലം അപ്രോച്ച് റോഡിൽ സുരക്ഷ വേലിയായി. തുപ്പനാട് പാലത്തിനിരുവശങ്ങളിലും സുരക്ഷിത യാത്ര പരിഗണിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കാത്തതിനെക്കുറിച്ച് ‘മാധ്യമം’ മാർച്ച് 12ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ടാങ്കർ ലോറി അപകടം അടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിൽ ഇരുവശങ്ങളിലും സുരക്ഷക്ക് ബാരിക്കേഡുകൾ ഉയർത്തണമെന്ന കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്നാണ് തുപ്പനാട് പാലത്തിനിരുവശങ്ങളിലും 800 മീറ്റർ നീളത്തിൽ പുതുതായി ബാരിക്കേഡുകൾ സ്ഥാപിച്ചത്.

