ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
text_fieldsഅലനല്ലൂരിൽ അപകടത്തിൽപ്പെട്ട ബൈക്കും കാറും
അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാക്കത്തകുളമ്പിലെ പൂവത്തുംപറമ്പിൽ അബ്ദു (32), മക്കളായ ഫിദ ഫാത്തിമ (13), ഫൈസാൻ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. അലനല്ലൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാർ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബ്ദുവിനെയും ഫിദ ഫാത്തിമയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

