തൃത്താലയിലെ ആദ്യ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് തുറന്നു
text_fieldsഎസ്.എ വേൾഡ് സ്കൂളിലെ മൾട്ടി പർപസ് സ്പോർട്സ് കോർട്ട്
കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ദീൻ കളത്തിൽ
ഉദ്ഘാടനം ചെയ്യുന്നു
പടിഞ്ഞാറങ്ങാടി: എസ്.എ വേൾഡ് സ്കൂളിലെ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. എമെർജിങ് അയ്യൂബി എന്ന പേരിൽ ആരംഭിച്ച സ്കൂൾ റെനോവേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി തൃത്താലയിലെ ആദ്യത്തേതും ഏറ്റവും മികച്ചതുമായ മൾട്ടി പർപസ് സ്പോർട്സ് കോർട്ടാണ് സ്കൂളിൽ നിർമിച്ചിരിക്കുന്നത്.
പതിനാലായിരത്തോളം ചതുരശ്ര അടിയിലായി ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ടെന്നീസ്, സ്കേറ്റിംഗ്,വോളിബാൾ കോർട്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രൊജക്റ്റാണിത്. അയ്യൂബി എഡ്യൂസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
എസ്.എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ എ.പി. അഷ്റഫ്, അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി സി. അബ്ദുൽ കബീർ അഹ്സനി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ, കപ്പൂർ പഞ്ചായത്ത് മെമ്പർ അബുബക്കർ, അയ്യൂബി എഡ്യൂസിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഹാജി കുഞ്ഞുക്കാസ് എന്നിവർ സംസാരിച്ചു.

