വൃക്കകൾ തകരാറിൽ; രാമചന്ദ്രന് വേണം സുമനസുകളുടെ സഹായം
text_fieldsരാമചന്ദ്രൻ
ആലത്തൂർ: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ആറ് വർഷമായി ചികിത്സ തുടരുന്ന ആലത്തൂർ വെങ്ങന്നൂർ കിഴക്കേവീട്ടിൽ പരേതനായ നാണുവിന്റെയും തത്തയുടെയും മകൻ അവിവാഹിതനായ രാമചന്ദ്രനാണ് (40) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.
സഹോദരൻ ഗോപാലനും കുടുംബക്കാരും നാട്ടുകാരുടെയും സഹായത്താൽ ആറ് വർഷമായി ചികിത്സ തുടരുകയാണ്. ഇതുവരെ 15 ലക്ഷം ചെലവഴിച്ചു. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഓരോ മാസവും 15,000 രൂപ ചെലവ് വരുന്നുണ്ട്.
ഓട്ടോ ഡ്രൈവറായ സഹോദരൻ ഗോപാലന് സാമ്പത്തികഭാരം താങ്ങാനാത്ത സ്ഥിതിയാണ്. കുടുംബത്തിന് ആകെയുള്ള വീടുൾപ്പെടുന്ന നാല് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് ഇതുവരെ മുന്നോട്ട് പോയത്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ ഏതു സമയവും നിയമ നടപടി നേരിടേണ്ട അവസ്ഥയിലുമാണ്.
ഇനി മുന്നോട്ട് പോകാൻ കരുണയുള്ളവരുടെ കൂടി കാരുണ്യം ഉണ്ടെങ്കിലെ സാധ്യമാകൂ എന്നതാണ് അവസ്ഥ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ആലത്തൂർ ബ്രാഞ്ചിൽ രാമചന്ദ്രന്റെ പേരിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3874910752. IFSC: CBIN 0285013. ഗൂഗിൾ പേ 9605831972.

