Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകട ഭീഷണിയായി പാറക്കഷണങ്ങൾ; അധികൃതർക്ക് അനങ്ങാപ്പാറ നയം

text_fields
bookmark_border
നെല്ലിയാമ്പതി റോഡരികിലാണ് പ്രളയത്തിൽ പതിച്ച കൂറ്റൻ പാറ നീക്കാതെ കിടക്കുന്നത്
അപകട ഭീഷണിയായി പാറക്കഷണങ്ങൾ; അധികൃതർക്ക് അനങ്ങാപ്പാറ നയം
cancel
camera_alt

നെ​ല്ലി​യാ​മ്പ​തി ക​മ്പി​പ്പാ​ല​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കൂ​റ്റ​ൻ പാ​റ​ക്ക​ഷ​ണം

നെല്ലിയാമ്പതി: 2018ലെ പ്രളയകാലത്ത് റോഡിന്റെ വശത്തേക്ക് പതിച്ച കൂറ്റൻ പാറക്കഷണം അപകട ഭീഷണിയുയർത്തുന്നു. കമ്പിപ്പാലത്തിനടുത്താണ് പാറ ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ സന്ദർശക സംഘത്തിന്റെ കാർ പാറക്കഷണത്തിലിടിച്ച് അപകടമുണ്ടായി. നാലുപേരടങ്ങിയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപെട്ടത്. എന്നാൽ, ആർക്കും പരിക്കുണ്ടായില്ല. ഉച്ചക്ക് ശേഷമുള്ള മൂടൽമഞ്ഞ് മൂലം വളവിലെ പാറക്കഷണം കാണാത്തതിനാലാണ് അപകടമുണ്ടായതെന്ന് സന്ദർശകർ പറഞ്ഞു. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എട്ടുവർഷം മുമ്പ് പ്രളയകാലത്ത് ഉരുൾപൊട്ടലിൽ റോഡിലേക്ക് എത്തിയ പാറക്കഷണം ഇതുവരെയും നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rock fragments pose a danger; authorities have a no-nonsense policy
Next Story