ആലത്തൂരിൽ പോക്സോ കോടതിയായി
text_fieldsആലത്തൂർ: ആലത്തൂരിൽ പോക്സോ കോടതി അനുവദിച്ചു. മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളോട് ചേർന്നുള്ള 2015ൽ നിർമിച്ച കെട്ടിടത്തിലാണ് പോക്സോ കോടതി പ്രവർത്തിക്കുക. കെട്ടിടത്തിൽ സ്ഥലസൗകര്യം പരിമിതമായതിനാൽ എം.എൽ.എ ഫണ്ടിൽ 20 ലക്ഷം ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയകെട്ടിടം നിർമിച്ച് പഴയ കെട്ടിടത്തിൽ കൂട്ടിച്ചേർക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
കോടതി കെട്ടിടം നിർമിക്കും
ആലത്തൂർ: നിലവിലെ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾക്കായി പുതിയ കോടതി സമുച്ഛയം നിർമിക്കാനും നടപടി ആയി. 1904ൽ ബ്രീട്ടിഷ് ഭരണകാലത്ത് സ്ഥാപിച്ച ഓട്ടുപുരയിലാണ് മുൻസിഫ് കോടതി പ്രവർത്തിക്കുന്നത്. അതുൾപ്പെടെ കോടതി വളപ്പിലുള്ള മറ്റ് പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ സമുച്ഛയം നിർമിക്കുക.

