ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു
text_fieldsകോട്ടായി ഓടനൂരിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി കൂട്ടിയിട്ട
പൈപ്പുകൾക്ക് തീ പടർന്നപ്പോൾ
കോട്ടായി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ കത്തിനശിച്ചു. കോട്ടായി അയ്യംകുളത്തിനും-ഓടനൂരിനും ഇടക്ക് പ്രധാനപാതയോരത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ച പൈപ്പുകൾക്കാണ് തീ പടർന്നത്. വെള്ളിയാഴ്ച രാവിലെ 11.30നാണ് തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
പുൽക്കാടിന് തീപിടിച്ചപ്പോൾ പൈപ്പിലേക്ക് തീ പടർന്നതാവുമെന്നാണ് കരുതുന്നത്. ലക്ഷക്കണക്കിന് രൂപ വിലയുള്ള പൈപ്പുകളാണ് നശിച്ചത്.
കോട്ടായി പൊലീസ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വീശിയടിച്ച കാറ്റും പുക ഉയർന്ന് കാഴ്ച മറച്ചതും വിനയായി. പാലക്കാട് നിന്ന് അഗ്നി രക്ഷാസേനയെത്തിയപ്പോഴേക്കും എല്ലാം കത്തിയമർന്നെങ്കിലും പരിസരത്തെ വീടുകളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കി.

