നാട് കൈകോർത്തു, ഭരതെൻറ ചികിത്സക്ക് ലഭിച്ചത് 27 ലക്ഷം
text_fieldsഭരതെൻറ ചികിത്സ ഫണ്ടിലേക്ക് മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് ബക്കറ്റ് പിരിവുമായി വീടുകളിൽ
പത്തിരിപ്പാല: മങ്കര ഗ്രാമപഞ്ചായത്തും പെരിങ്ങോട്ടുകുർശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റും കൈകോർത്തതോടെ അഞ്ച് മണിക്കൂറിനകം ഭരതെൻറ വൃക്കമാറ്റിവെക്കലിന് ബക്കറ്റ് പിരിവിലൂടെ ലഭിച്ചത് 27,28,638 രൂപ.
മങ്കര ചെമ്മുക സ്വദേശിയും മങ്കര ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ഭരതെൻറ വൃക്ക മാറ്റിവെക്കലിെൻറ ഭാഗമായാണ് ബക്കറ്റ് പിരിവുമായി സംഘാടകർ ഞായറാഴ്ച രംഗത്തിറങ്ങിയത്.
അഞ്ച് മണിക്കൂർ കൊണ്ട് 20 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പഞ്ചായത്തിലെ 14 വാർഡുകളിൽ 50 സ്ക്വാഡുകളായി തിരിഞ്ഞാണ് തുക സമാഹരിച്ചത്. ചികിത്സക്ക് ശേഷം ബാക്കി വരുന്ന തുക പഞ്ചായത്തിലെ നിർധനരായവരെ സഹായിക്കാൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മങ്കര ആറാം വാർഡിൽ പ്രസിഡൻറ് എം.എൻ. ഗോകുൽദാസും ബക്കറ്റ് പിരിവിൽ സജീവമായി പങ്കെടുത്തു.
ദയ ചാരിറ്റബിൾ ട്രസ്റ്റി ചെയർമാൻ ഇ.ബി. രമേശ്, ജനറൽ കൺവീനർ ലക്ഷ്മി മോഹൻ, ശങ്കർ ജി കോങ്ങാട്, ദീപ ജയപ്രകാശ്, പ്രത്യുഷ് മാസ്റ്റർ, കെ. അനിൽകുമാർ, പി. കൃഷ്ണലീല, ശോഭ, ഷൈനി രമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

