ലക്കിടിയിൽ വീണ്ടും തെരുവുനായ് ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു
text_fieldsrepresentational image
പത്തിരിപ്പാല: ലക്കിടിയിൽ തെരുവുനായുടെ അക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് കടിയേറ്റു. ലക്കിടി വേപ്പിങ്ങൽ തോപ്പിൽതൊടി അജയിനാണ് (16) കടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തെക്കുമംഗലം കെ.എം.എസ്.ബി സ്കൂൾ പരിസരത്താണ് അജയിന് കടിയേറ്റത്.
രാവിലെ ഫുട്ബാൾ പരിശീലനത്തിന് പോകുമ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന കൃഷ്ണജിത്, വിസ്മയ എന്നിവർ കടിയേൽക്കാതെ രക്ഷപ്പെട്ടു. അജയ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രണ്ട് ദിവസം മുമ്പ് വഴിയാത്രക്കാരായ മൂന്നുപേർക്ക് കടിയേറ്റിരുന്നു. തെരുവ് നായ്ക്കളുടെ അക്രമണം മൂലം വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിലാണ്. നടപടിയെടുക്കേണ്ട അധികാരികൾ മൗനത്തിലായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

