Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗൻവാടിയിൽ സ്വന്തം ചെലവിൽ കാർപറ്റ് നൽകി പഞ്ചായത്ത് അംഗം
text_fieldsbookmark_border
മണ്ണൂർ പേഴുംകാട് അംഗൻവാടിയിൽ വാർഡ് അംഗം സ്വന്തം ചെലവിൽ കാർപറ്റ് വിരിച്ച് നൽകുന്നു
മണ്ണൂർ: സ്വന്തം ചെലവിൽ അംഗൻവാടിയിൽ കാർപറ്റിട്ട് നൽകി ഗ്രാമ പഞ്ചായത്ത് അംഗം. മണ്ണൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ പേഴുംകാട് അംഗൻവാടിയിലാണ് വാർഡംഗം കൃപേഷിന്റെ നേതൃത്വത്തിൽ കാർപറ്റ് ഇട്ട് നൽകിയത്. അകത്ത് ടൈൽസ് ഇട്ടിട്ടുണ്ടങ്കിലും കുട്ടികൾ വീഴുന്നത് പതിവായതോടെയാണ് പരാതി ഉയർന്നത്. തുടർന്ന് സ്വന്തം ചെലവിൽ അകത്തും പുറത്തും കാർപ്പറ്റ് ഇട്ട് നൽകുകയായിരുന്നു.
അംഗൻവാടി ടീച്ചർ, ബിന്ദു, ഹെൽപ്പർ പത്മാവതി, കൃഷ്ണകുമാർ, സതേഷ് , കിഷോർ, പ്രശാന്ത് തുടങ്ങിയവരും പങ്കാളിയായി.
Next Story

