Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗല്യമാധുര്യം പോളിഗാർഡനിലെ അന്തേവാസികൾക്കും വിളമ്പി നവ ദമ്പതികൾ

text_fields
bookmark_border
മംഗല്യമാധുര്യം പോളിഗാർഡനിലെ അന്തേവാസികൾക്കും വിളമ്പി നവ ദമ്പതികൾ
cancel
camera_alt

ല​ക്കി​ടി പോ​ളി​ഗാ​ർ​ഡ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ന​വ ദ​മ്പ​തി​ക​ളാ​യ ന​ജീ​ബും അ​ൻ​സി​ല ത​സ്‌​നി​യും

ഒറ്റപ്പാലം: വിവാഹ സുദിനത്തിൽ ക്ഷണിതാക്കൾക്ക് പുറമെ ലക്കിടി പോളിഗാർഡനിലെ അന്തേവാസികൾക്കും വിരുന്നൊരുക്കി നവദമ്പതികൾ മാതൃകയായി. ബൗദ്ധികവും ശാരീരികവുമായ വൈകല്യങ്ങളുള്ളവരാണ് പോളിഗാർഡനിലെ അന്തേവാസികൾ. അനങ്ങനടി പഞ്ചായത്തിലെ പാവുക്കോണം ആന്തൂർ പറമ്പ് നെടുംകണ്ടത്തിൽ എൻ.കെ. മുഹമ്മദ് അലി-ആയിഷ ദമ്പതികളുടെ മകനും ഒറ്റപ്പാലം കോഓപറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരനുമായ നജീബും അമ്പലപ്പാറ അടിച്ചിറ വീട്ടിൽ അഷ്റഫ് അലി-നൗഷിജ ദമ്പതികളുടെ മകൾ അൻസില തസ്‌നിടെയും വിവാഹത്തോടനുബന്ധിച്ചായിരുന്നു സ്നേഹവിരുന്ന്.

വിവാഹക്ഷണവുമായി ബാങ്കിലെ സഹപ്രവർത്തകനും സുഹൃത്തുമായ സഞ്ജീവിനെ കാണാനെത്തിയപ്പോഴാണ് പോളിഗാർഡനിലെ അന്തേവാസികളെയും വിവാഹസത്കാരത്തിൽ ഉൾപ്പെടുത്തണമെന്ന ആശയം ഉയർന്നത്. സഞ്ജീവിന്റെ നിർദേശം നജീബിന്റെ മനസിൽ തൊട്ടു. ആഗ്രഹം വീട്ടുകാരോടും പ്രതിശ്രുത വധു അൻസിലയോടും പങ്കുവെച്ചപ്പോൾ അവർക്കെല്ലാം പൂർണസമ്മതം.

വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി നജീബും അൻസില തസ്‌നിയും ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പോളിഗാർഡനിലെത്തി. നവ ദമ്പതികൾ ഉൾപ്പടെയുള്ളവർ സ്നേഹസൽക്കാരം വിളമ്പി. തുടർന്ന് അവരോടൊപ്പം കുശലം പറഞ്ഞും കളിചിരിയിൽ പങ്കുചേർന്നതിനും ശേഷമാണ് സംഘം മടങ്ങിയത്. വിവാഹ സുദിനത്തിൽ അന്തേവാസികൾക്ക് വിരുന്നൊരുക്കുന്നത് ആദ്യാനുഭവമാണെന്ന് സ്ഥാപനത്തിലെ സ്‌പെഷൽ എജ്യുക്കേറ്റർ ജോജി എബ്രഹാം പറഞ്ഞു.

അന്തേവാസികൾക്ക് ഭക്ഷണത്തിനുപുറമെ സോപ്പ്, വാഷിങ് പൗഡർ, വസ്ത്രം, മരുന്ന്, പുതപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ നൽകി സഹായിക്കാൻ താൽപര്യമുള്ളവർക്ക് 94462 10349, 94470 30349 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Couple’s Unique Wedding Celebration at Ottappalam Poligarden
Next Story