മലമ്പുഴ ചെക്ക്ഡാമിൽനിന്ന് സ്വർണമാല വീണ്ടെടുത്ത് മുസ്തഫ
text_fieldsകണ്ടെടുത്ത സ്വർണമാല
മുസ്തഫ ഷഹാനക്ക്
കൈമാറുന്നു
പാലക്കാട്: മലമ്പുഴ ചെക്ക്ഡാമിൽ നഷ്ടപ്പെട്ട യുവതിയുടെ സ്വർണമാല വീണ്ടെടുത്ത് മുസ്തഫ മലമ്പുഴ. വിനോദ സഞ്ചാരത്തിന് മലമ്പുഴയിൽ വന്ന കോയമ്പത്തൂർ കുനിയമുത്തൂർ സ്വദേശി ഷഹാനയുടെ ഒന്നേ മുക്കാൽ പവന്റെ സ്വർണമാലയാണ് ചെക്ക് ഡാമിൽ നഷ്ടപ്പെട്ടത്.
മാല നഷ്ടപ്പെട്ടത് ഡാമിലെ മത്സ്യബന്ധന തൊഴിലാളിയും ടീം വെൽഫെയർ വൈസ് ക്യാപ്റ്റനും ഇൻറർനാഷനൽ സ്വിമ്മിങ് ട്രെയിനറുമായ മുസ്തഫ മലമ്പുഴയെ അറിയിക്കുകയും ചെക്ക് ഡാമിൽനിന്ന് സാഹസികമായി സ്വർണാഭരണം മുങ്ങിയെടുക്കുകയും ചെയ്തു. കഴിഞ്ഞവർഷവും സമാന സംഭവത്തിൽ മൂന്നര പവൻ സ്വർണാഭരണം ചെക്ക്ഡാമിൽനിന്ന് മുസ്തഫ കണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറിയിരുന്നു.

