നീരൊഴുക്ക് തടസ്സപ്പെട്ട് കാഞ്ഞിരപ്പുഴ കനാൽ
text_fieldsതച്ചമ്പാറ ഭാഗത്ത് നീരൊഴുക്ക് തടസ്സപ്പെട്ട കനാലിെൻറ ദൃശ്യം
തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ ഞായറാഴ്ച വെള്ളം തുറന്നുവിട്ടെങ്കിലും കനാലിലെ തടസ്സങ്ങൾ കാരണം പലഭാഗത്തും ഒഴുക്ക് തടസ്സപ്പെടുന്നതായി പരാതി. കനാലിൽ ശുചീകരണം നടത്തേണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്.
നവംബർ 15നാണ് കനാൽ ശുചീകരിക്കാൻ ഇറിഗേഷൻ അധികൃതർ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയത്. എന്നാൽ, പഞ്ചായത്തുകളിൽ ഭരണസമിതി ഇല്ലാത്തതിനാൽ എവിടെയും ഒരുപ്രവർത്തനവും നടത്താൻകഴിഞ്ഞില്ല. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിലെ കാടുകളിൽ തടഞ്ഞുനിൽക്കുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുകയാണ്. ചിലഭാഗങ്ങളിൽ തടസ്സംമൂലം കനാൽ ഇപ്പോൾതന്നെ നിറഞ്ഞുകവിഞ്ഞു.

