Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യവയസ്കയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
മണ്ണാർക്കാട്: വടക്കുമണ്ണത്തുനിന്ന് മധ്യവയസ്കയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തൃശൂർ പഴയന്നൂർ ഒറ്റകോളനിയിൽ റസാഖിനെയാണ് (27) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ട് നാേലാടെ ശിവൻകുന്ന് നിവാസിയായ രാജലക്ഷ്മിയുടെ കഴുത്തിൽ നിന്നാണ് മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് ഓടിയത്.
സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ബാർബറായ റസാഖ് തൃശൂർ സ്വദേശിയാണ്. കല്ലാംകുഴിയിൽ ഭാര്യവീട്ടിലാണ് താമസം.
Next Story

