ആലത്തൂർ മോഡൽ സ്കൂൾ വിദ്യാർഥികൾ സഹായം കൈമാറി
text_fields‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് ആലത്തൂർ മോഡൽ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക കൈമാറുന്നു
ആലത്തൂർ: മോഡൽ സെൻട്രൽ സ്കൂളിൽ റിപ്പബ്ലിക് ദിനത്തിൽ മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കുട്ടികൾ സമാഹരിച്ച തുക കൈമാറി. സ്കൂൾ ലീഡർ ഇഹ്സാനിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ പി.എ. അബ്ദുൽ റസാഖ് മാസ്റ്റർ ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ മുഹമ്മദ് അഷറഫ് അലി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ഷബീർ അബ്ദുൽ അസീസ്, ട്രഷറർ റമീസ് ഉസ്മാൻ, മറ്റംഗങ്ങളായ സജ്ന, ജംഷീന, ഷെമീമ, ഹസീന, മാധ്യമം എക്സിക്യൂട്ടീവ് മെംബർ മൻസൂർ എന്നിവർ സംബന്ധിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി.ആർ.പ്രിയ നേതൃത്വം നൽകി. കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു .

