കൂറ്റനാട്ട് കെ.എസ്.ആർ.ടി.സി സ്റ്റേ സെന്റർ തുടങ്ങി
text_fieldsകൂറ്റനാട്: തൃത്താല കെ.എസ്.ആര്.ടി.സി സ്റ്റേ സെന്റര്‍ തുറന്നു. നാഗലശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോംപ്ലക്സിലാണ് സെന്റർ. ഇതോടൊപ്പം ആറങ്ങോട്ടുകര വഴി പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി ബസ് നിരത്തിലിറങ്ങി.
മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ ആരംഭിച്ചത്.
പുതിയ ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല
കൂറ്റനാട്: സംസ്ഥാനത്തെ ആദ്യ കെ.എസ്.ആര്.ടി.സി സെന്റര്‍ തൃത്താലക്ക് സ്വന്തമെന്ന് അവകാശപ്പെടുമ്പോള്‍ പുതിയ ബസ് കവറേജിന് പുറത്ത്. തൃത്താലക്ക് സര്‍ക്കാര്‍ പുതിയ സർവിസ് തുടങ്ങാൻ അനുവദിച്ച ബസിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. 2021ല്‍ കാലാവധി കഴിഞ്ഞെങ്കിലും പ്രീമിയം പുതുക്കിയിട്ടില്ല.

