കോട്ടായിയിൽ ശങ്ക തീർക്കാൻ സൗകര്യമില്ല; പൊതു ശൗചാലയം എന്ന് തുറക്കും?
text_fieldsകോട്ടായി ജങ്ഷനിൽ പണി പൂർത്തീകരിച്ച പൊതുശൗചാലയം
കോട്ടായി: മാസങ്ങളായി പണി പൂർത്തീകരിച്ച പൊതു ശൗചാലയം തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി. പഞ്ചായത്തിന്റെ ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ച് കോട്ടായി ജങ്ഷനിൽ നിർമിച്ച പൊതു ശൗചാലയമാണ് പണി പൂർത്തീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്നത്.
ഉദ്ഘാടനത്തിനു ശേഷം തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വയോജന പാർക്കിൽ ഷട്ടിൽ കോർട്ട്, ചുറ്റുമതിൽ എന്നിവ ഉൾപ്പെടെ ആറു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് പറഞ്ഞു.
ദിനേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന കോട്ടായി സെന്ററിൽ പൊതുശൗചാലയമില്ലാത്തത് യാത്രക്കാരെ ഏറെ ക്ലേശത്തിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് ശുചിത്വമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുശൗചാലയം നിർമിച്ചത്.

