ഇനി വൈദ്യുതി തൂണില്‍ വലിഞ്ഞ് കയറേണ്ട സ്കൈ ലിഫ്റ്റ് എത്തി
text_fieldsകൂറ്റനാട്: വൈദ്യുതിബന്ധം തടസ്സപെടുമ്പോള്‍ തകരാർ പരിഹരിക്കാൻ വൈദ്യുതി തൂണിലും ലൈനിലും ഇനി ജീവനക്കാർ വലിഞ്ഞുകയറേണ്ട. ജീവനക്കാരുടെ സുരക്ഷക്കായി സ്കൈലൈന്‍ യന്ത്രം പ്രവര്‍ത്തനം തുടങ്ങി. തൃത്താല മേഖലയിലെ പടിഞ്ഞാറങ്ങാടി, ചാലിശ്ശേരി തുടങ്ങിയ വൈദ്യുതി ഓഫീസ് പരിധികളിലാണ് ഇത്തരത്തില്‍ യന്ത്രം എത്തിയത്. വാഹനത്തില്‍ ഘടിപ്പിച്ച യന്ത്രത്തിന്റെ കാബിനില്‍ ജീവനക്കാരന് കയറിയാല്‍ ആവശ്യാനുസരണം ഉയര്‍ത്തിയും താഴ്ത്തിയും ലൈനിലെ പ്രവൃത്തി ചെയ്യാനാവും. ഇത് വലിയൊരളവ് വരെ അപകടങ്ങള്‍ കുറക്കാനാവും. സാധാരണ ഉയരം കൂടിയ ഇരുമ്പ് കോണിയും മറ്റും ഉപയോഗിച്ചാണ് പണി നടത്തിയിരുന്നത്. എന്നാല്‍, ഇതോടെ വേഗത്തില്‍ തകരാറ് പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പക്ഷം.

