കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
text_fieldsഷിബിൻ
കെ. വർഗീസ്
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. എലമ്പുലാശ്ശേരി കൈച്ചിറ വീട്ടിൽ താമസിക്കുന്ന ഷിബിൻ കെ. വർഗീസിനെയാണ്(27) ജില്ല പോലീസ് മേധാവി ആർ. ആനന്ദ് സമർപ്പിച്ച ശിപാർശയിൽ അറസ്റ്റ് ചെയ്ത് വിയ്യൂർ അതിസുരക്ഷ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
2023 ജൂലൈയിൽ നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയും കഞ്ചാവും പിടിക്കപ്പെട്ടതിന് പ്രതിയായതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. ജില്ലയിലെ മണ്ണാർക്കാട്, മലമ്പുഴ, വടക്കഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും അഗളി എക്സൈസ് റേഞ്ച് ഓഫിസിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

