കല്ലടിക്കോട് പൊലീസ് സ്റ്റേഷന് സ്ഥലമായി
text_fieldsഇടക്കുർശ്ശിയിൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് കണ്ടെത്തിയ സ്ഥലം
കല്ലടിക്കോട്: പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തി. കരിമ്പ ഗ്രാമപഞ്ചായത്തിലെ ഇടക്കുർശ്ശി ശിരുവാണി ജങ്ഷനടുത്തുള്ള കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അധീനതയിലുള്ള സ്ഥലമാണ് പുതുതായി പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നതിന് കണ്ടെത്തിയത്.
നിലവിൽ ഈ സ്ഥലത്ത് രണ്ട് മുറികളുള്ള കെട്ടിടമുണ്ട്. ജലസേചന വകുപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം ആഭ്യന്തര വകുപ്പിന് രേഖാമൂലം കൈമാറി. കല്ലടിക്കോട് ടി.ബി ജങ്ഷനിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങൾ പൊലീസ് സ്റ്റേഷെൻറ പ്രവർത്തനത്തിന് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം എന്ന ആശയം ഉയർന്നത്. അത്യാധുനിക രീതിയിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതോടെ കല്ലടിക്കോട് പൊലീസ് സ്റ്റേഷെൻറ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവും.

