മലയിൽ കുടുങ്ങിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചു
text_fieldsവനത്തിൽ കുടുങ്ങിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചപ്പോൾ
ആലത്തൂർ: വീഴുമലയിൽ വഴിതെറ്റി കുടുങ്ങിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. പാലക്കാട് കിണാശ്ശേരിയിൽ കരുണാകരന്റെ മകൻ അജിലാൽ (27) ആണ് മലയിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മല കയറിയത്.
നേരം ഇരുട്ടിയപ്പോൾ തിരിച്ചിറങ്ങാൻ വഴി അറിയാതെ കുടുങ്ങുകയായിരുന്നു. മൊബൈലിൽ ചാർജ് കഴിഞ്ഞതോടെ വിവരം കിട്ടാതായി. ആലത്തൂർ വനം വകുപ്പ് റേഞ്ച് ഓഫിസർ എൻ. സുബൈർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സലിം, എസ്. നാസർ ഡ്രൈവർ പരശു, വാച്ചർമാരായ അബു, ബിജു എന്നിവരാണ് രാത്രി മലയിൽ കയറി ഒമ്പതുമണിയോടെ അജിലാലിനെ താഴെ കൊണ്ടുവന്നത്.

