എഫ്.സി.ഐയിൽ ഭക്ഷ്യധാന്യ വിതരണം വീണ്ടും തടസ്സപ്പെട്ടു
text_fieldsഎഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് ലോറികളിൽ കയറ്റിയ ഭക്ഷ്യധാന്യം തൂക്കുന്നതിന്
എഫ്.സി.ഐ ബ്രഡ്ജിലേക്ക് വരുമ്പോൾ തന്നെ അരിച്ചാക്കുകൾ റോഡിലേക്ക് വീണ നിലയിൽ
പാലക്കാട്: ഒലവക്കോട് എഫ്.സി.ഐയിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ ലോറിയിൽ ശരിയായ വിധം അട്ടിയിട്ട് നൽകാത്തതിനെ തുടർന്ന് ധാന്യവിതരണം തടസ്സപ്പെട്ടു.എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് ലോറികളിൽ കയറ്റിയ ഭക്ഷ്യധാന്യം തൂക്കാൻ എഫ്.സി.ഐ ബ്രഡ്ജിലേക്ക് വരുമ്പോൾ തന്നെ അരിച്ചാക്കുകൾ റോഡിലേക്ക് മറിഞ്ഞുവീണു. തുടർന്ന് വ്യാഴാഴ്ച എഫ്.സി.ഐയിൽ ധാന്യവിതരണം തടസ്സപ്പെട്ടു.
ഭക്ഷ്യധാന്യങ്ങൾ ലോറിയിൽ കയറ്റി കെട്ടുന്നതിന് അട്ടിക്കാശ് രണ്ടു വർഷം മുമ്പ് തൊഴിലാളികൾ വാങ്ങിയിരുന്നു.എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് എൻ.എഫ്.എസ്.എ കരാറുകാർ അട്ടിക്കാശ് നൽകിയിരുന്നില്ല.
എൻ.എഫ്.എസ്.എ കരാറുകാരിൽനിന്ന് അട്ടിക്കൂലി വാങ്ങാൻ ലേബർ കോൺട്രാക്ടറിലെ തൊഴിലാളികളും എഫ്.സി.ഐയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

