മലമ്പുഴ പാർക്കിലും പരിസരങ്ങളിലും നിയന്ത്രണം
text_fieldsപാലക്കാട്: ഓണത്തിരക്ക് നിയന്ത്രിക്കാൻ മലമ്പുഴ പാർക്കിലും പരിസരത്തും പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച മുതൽ പാർക്കിലെ ഡ്യൂട്ടിക്ക് പ്രത്യേകം പൊലീസുകാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മന്തക്കാട് മുതൽ ഫാന്റസി പാർക്കിനുമുന്നിൽ വരെ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തി.
മലമ്പുഴപാർക്കിന് മുമ്പിലും തെക്കേ മലമ്പുഴ, കവ, ആനക്കല്ല് ഭാഗങ്ങളിലും ബൈക്ക് പട്രോളിങ്ങും ജീപ്പ് പട്രോളിങ്ങും ഉണ്ടാകും. ഡാമിലും പരിസരത്തും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. സ്ത്രീകളെ ശല്യംചെയ്യുന്നവരെയും മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരെയും പടികൂടുന്നതിനും ഉദ്യാഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

