അതിഥിയായെത്തിയ 'ഉമ്മു' ആണ്‍കുഞ്ഞിന് ജന്മം നല്കി
text_fieldsകൊള്ളന്നൂര്‍ യുസഫിെൻറ വീട്ടിലെ കുതിര പ്രസവിച്ച കുഞ്ഞ്
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളന്നൂര്‍ യൂസഫിെൻറ വീട്ടിൽ കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുകുതിര ഇപ്പോൾ പ്രദേശത്തെ അറിയപ്പെടുന്ന പുള്ളിയാണ്.
കൗതുകത്തിനായി കൊണ്ടുവന്ന ഉമ്മു എന്ന പെണ്‍കുതിര പ്രസവിച്ചപ്പോൾ കുഞ്ഞുകുതിരയെ കാണാൻ പ്രദേശവാസികളുടെ തിരക്കാണ് യൂസഫിെൻറ വീട്ടിൽ.വിദേശത്തുള്ള യൂസഫും ബന്ധുവായ ഷാമിലും പാലക്കാട് തത്തമംഗലത്തുനിന്ന് ജനുവരിയിലാണ് കുതിരയെ വാങ്ങിയത്. കൊണ്ടുവരുേമ്പാള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.
വീട്ടുകാരുമായി ഏറെ ഇടപഴകിയ ഉമ്മു നാട്ടുകാരുടെയും സുപരിചിതയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഉമ്മു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

