ആനക്കരയില്‍ 31 പന്നികള്‍ക്ക് കൂട്ടക്കുരുതി
text_fieldsആനക്കര മേഖലയില്‍ വെടിവെച്ചുകൊന്ന പന്നിക്കൂട്ടം
ആനക്കര: ശല്യം രൂക്ഷമായതോടെ ആനക്കരയിലും പന്നികള്‍ക്ക് കൂട്ടകുരുതി. ആനക്കര പഞ്ചായത്തില്‍ 31 പന്നികളെയാണ് വെടിവെച്ച് കൊന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അംഗീകൃത ദൗത്യസംഘമാണ് ഉദ്യമത്തിനെത്തിയത്. ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ പന്നികളുടെ ശല്യം രൂക്ഷമാണ്.ചാലിശ്ശേരിയില്‍ കഴിഞ്ഞദിവസം നിരവധിയെണ്ണത്തിനെ പ്രത്യേകം പരിശീലനം നേടിയസംഘം വെടിവെച്ച് കൊന്നിരുന്നു.
കപ്പൂര്‍ പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാന്‍ ഇതുവരെ നടപടിയായില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്. പച്ചക്കറി, വാഴകള്‍, തെങ്ങിൻതൈകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ നൂറിലേറെ പന്നികള്‍ കൃഷി നശിപ്പിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

