കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
text_fieldsഎടത്തനാട്ടുകര മൂച്ചിക്കൽ അപകടത്തിൽപെട്ട കാറും ബൈക്കുകളും
അലനല്ലൂർ: എടത്തനാട്ടുകരയിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മൂച്ചിക്കൽ സ്വദേശികളായ കൊടുങ്ങയിൽ മോഹനൻ (56), കാരാട്ട് സുരേഷ് ബാബു (52) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെ മൂച്ചിക്കലിലാണ് അപകടം. കോട്ടപ്പള്ളയിൽ നിന്നു കൊടിയംകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻവശവും ബൈക്കുകളും തകർന്നിട്ടുണ്ട്.
അതേസമയം നിരവധി അപകടങ്ങളാണ് മൂച്ചിക്കൽ ഭാഗത്ത് ഇതിനോടകം നടന്നത്. നിരന്ന പ്രദേശമായ ഇവിടെ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നതെന്ന പരാതിയുമുണ്ട്. റോഡിൽ ആവശ്യമായ സൂചനാ ബോർഡുകളോ മറ്റോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

