വേതനപ്രശ്നം; ചേളാരി ഐ.ഒ.സി പ്ലാന്റില്‍ തൊഴിലാളി സമരം
text_fieldsതേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ തൊഴിലാളികള്‍ പ്ലാന്റ് മാനേജറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഐ.ഒ.സി എല്‍.പി.ജി ബോട്ട്ലിങ് പ്ലാന്റിലെ ഹാന്റ്ലിങ് കരാറുകാരനായ ജോണ്സണ് തൊഴിലാളികള്‍ക്കുള്ള വേതനം വെട്ടിക്കുറച്ചില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മുന്‍ കരാറുകാരന്റെ കാലത്ത് നല്‍കിവന്ന വേതനത്തില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
സമരം പി. പ്രിന്‍സ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം, കെ. ഗോവിന്ദന്‍കുട്ടി, പി. ശ്രീനിവാസന്, ഹനീഫ എന്നിവര്‍ സംസാരിച്ചു. സമരത്തെ തുടര്‍ന്ന് കേരള പെട്രോളിയം ആൻഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍, പ്ലാന്റ് മാനേജര്‍ ശിവശങ്കര്‍ എന്നിവര്‍ ഫോണില്‍ ചര്‍ച്ച നടത്തി. തൊഴിലാളികള്‍ക്കുള്ള വേതനത്തില്‍ കുറവ് വരുത്താതെ തന്നെ വിതരണം ചെയ്യുമെന്ന് കരാറുകാരന് ഉറപ്പ് നല്‍കിയതായി പ്ലാന്റ് മാനേജര്‍ അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചു.

