വേലായുധെൻറ സത്യസന്ധതക്ക് അഭിനന്ദന പ്രവാഹം
text_fieldsമാതോത്തിലെ പരപ്പിനിയിൽ വേലായുധനെ യു.എ.ഇ പ്രവാസി തുവ്വൂർ കൂട്ടായ്മ ആദരിക്കുന്നു
തുവ്വൂർ: ഒലിപ്പുഴയിൽനിന്ന് കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണാഭരണം ഉടമസ്ഥക്ക് തിരിച്ച് നൽകിയ മാതോത്തിലെ പരപ്പിനിയിൽ വേലായുധെൻറ സത്യസന്ധതക്ക് അഭിനന്ദന പ്രവാഹം.
കൂലി പണിക്കാരനായ വേലായുധന് ഒലിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് മൂന്നു വർഷം മുമ്പ് നഷ്ടപ്പെട്ട അയൽവാസിയുടെ ആഭരണം കിട്ടിയത്. സ്വർണാഭരണം ഉടമസ്ഥക്ക് തിരിച്ച് നൽകിയത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
ഇതേ തുടർന്നാണ് നിരവധി കൂട്ടായ്മകൾ വേലായുധന ആദരിക്കാൻ രംഗത്തുവന്നത്.
യു.എ.ഇ പ്രവാസി തുവ്വൂർ കൂട്ടായ്മ 10,000 രൂപ നൽകി ആദരിച്ചു.
യൂത്ത് ലീഗ് ടൗൺ മേഖല കമ്മിറ്റി, മാതോത്ത് യൂനിവേഴ്സൽ ക്ലബ് എന്നീ വിവിധ സംഘടനകൾ വേലായുധനെ ആദരിച്ചു.

