വേങ്ങര ഗോഡൗണിലെ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
text_fieldsവേങ്ങരയിൽ കഴിഞ്ഞദിവസം അഗ്നിക്കിരയായ ഗോഡൗണിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തി ഉരുകിയൊലിച്ചനിലയിൽ
വേങ്ങര: കോട്ടക്കൽ റോഡിൽ ഇരിങ്ങല്ലൂർ പുത്തൻപറമ്പിൽ കഴിഞ്ഞ ദിവസം ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. പുത്തനങ്ങാടി സ്വദേശി പറങ്ങോടത്ത് മുഹമ്മദ് റാഹിലിന്റെ ബയോബിൻ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ വിലയേറിയ യന്ത്രങ്ങൾ കത്തിനശിച്ചതായി സ്ഥാപന ഉടമ പറയുന്നു. 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തൊട്ടടുത്തുണ്ടായിരുന്ന പറപ്പൂർ ആസാദ് നഗറിലെ ചെണ്ണങ്കാട്ട് അക്ബറിന്റെ ഉടമസ്ഥതയിലുള്ള വി.ടി.എ ഗ്രൂപ് ഐസ്ക്രീം നിർമാണ യൂനിറ്റിലെ അഞ്ചുലക്ഷത്തോളം വിലമതിക്കുന്ന ഉപകരണങ്ങൾ കത്തിനശിച്ചതായി പറയുന്നു. തീ പടർന്ന സമയം ഈ കമ്പനികളുടെ മുകൾനിലയിലെ ഫാമിലി ക്വാർട്ടേഴ്സുകളിലുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.

